ബെം​ഗളൂരിൽ പടക്ക കടകൾക്ക് തീ പിടിച്ച് 12 മരണം; നിരവധിപേർക്ക് പരിക്ക്

 ബെം​ഗളൂരു: ബെം​ഗളൂരു അത്തിബല്ലയിൽ പടക്ക കടകൾക്ക് തീപിടിച്ച് 12 മരണം. പടക്കം ഇറക്കുന്നതിനിടെ 5 കടകൾക്കാണ് തീപിടിച്ചത്. 20 തൊഴിലാളികളിൽ 12 പേർ മരിച്ചതായാണ് വിവരം. നിരവധിപേർക്ക് പരിക്കേറ്റു.‌‍ശനിയാഴ്ച നവീൻ എന്ന ആളുടെ ഉടമസ്ഥതയിലുള്ള പടക്കക്കടയിലാണ് സംഭവം. തീ ആളിപ്പടർന്നതോടെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.

അതേസമയം അപകടത്തിൽ മരിച്ചവരുടെ കൃത്യമായ എണ്ണം വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് സുരക്ഷിതമായ അകലം പാലിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പോലീസ് ഉൾപ്പെടെയുള്ള പ്രാദേശിക അധികാരികൾ സ്ഥലത്ത് ജാഗ്രതയോടെ പ്രവർത്തിക്കുന്നു. കൂടാതെ, ദുരന്തത്തിൽപ്പെട്ടവർക്ക് വൈദ്യസഹായം നൽകുന്നതിനായി മൂന്ന് ആംബുലൻസുകളും അയച്ചിട്ടുണ്ട്

Post a Comment

Previous Post Next Post