ഡ്രൈവിംഗിനിടയില്‍ ദേഹാസ്വാസ്ഥ്യം; അഴിയൂരില്‍ മിനിലോറി കടയിലേക്കു പാഞ്ഞുകയറി ഡ്രൈവര്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക് കോഴിക്കോട്  അഴിയൂര്‍: ഓട്ടത്തിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട മിനിലോറി കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. അഴിയൂര്‍ കോറോത്ത് റോഡ്

കണ്ണാടിപളളിക്ക് സമീപമാണ് അപകടം. ഡ്രൈവര്‍ ശ്രീകണ്ഠാപുരം സ്വദേശി ദീപക് ആണ് (31) മരിച്ചത്.

ചെങ്കല്‍ ഇറക്കി തിരിച്ച് പോവുകയായിരുന്നു മിനിലോറി. ദീപകിനെ ഉടന്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍

എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച ഉച്ചക്കാണ് സംഭവം. കടയിലെ ജീവനക്കാരനായ ബംഗാള്‍ സ്വദേശി താജുമാലിക് (38), കടയുടമ അസീസിന്റെ മകന്‍ സമ്രൂത് (16) എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരക്ക് കുറഞ്ഞ സമയമായതിനാല്‍ വന്‍ അപകടം ഒഴിവായി. കടക്ക് സാരമായ  നാശമുണ്ടായി. മുന്‍ഭാഗം തകര്‍ന്നു.

പരേതനായ തെങ്ങാനക്കുന്നേല്‍ സാബു-ലിസി ദമ്പതികളുടെ മകനാണ് ദീപക്. സഹോദരി: നീതു (പേരാവൂര്‍)

Post a Comment

Previous Post Next Post