ഇടുക്കി വണ്ടിപ്പെരിയാര്‍ 56 -ാം മൈലിനു സമീപം അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കൃഷിയിടത്തിലേക്ക് മറിഞ്ഞുവണ്ടിപ്പെരിയാര്‍: 56 -ാം മൈലിനു സമീപം നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ കൃഷിയിടത്തിലേക്ക് മറിഞ്ഞ് അപകടം. കാര്‍ യാത്രികര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കാറിന്‍റെ ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകടകാരണം. 


കാഞ്ഞിരപ്പള്ളിയില്‍നിന്നു കുമളിയിലേക്ക് പോകുകയായിരുന്ന അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. റോഡരികിലെ സംരക്ഷണഭിത്തിയിലിടിച്ച കാര്‍ 30 അടിയോളം താഴ്ചയുള്ള കൃഷിയിടത്തിലേക്ക് തലകീഴായി മറിയുകയായിരുന്നു. 


പരിക്കേറ്റ യാത്രക്കാരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലേക്കു മാറ്റി. പീരുമേട് പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Post a Comment

Previous Post Next Post