വടക്കാഞ്ചേരി: ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. കുമ്ബളങ്ങാട് സ്വദേശി കിഴക്കേട്ടില്‍ വീട്ടില്‍ രാജൻ(64) ആണ് ഷോക്കേറ്റ് മരിച്ചത്.
ഓടിട്ട വീട്ടില്‍ അടുക്കള ഭാഗത്ത് ബള്‍ബ് ഹോള്‍ഡര്‍ മാറ്റുന്നതിനിടെയാണ് ഷോക്കേറ്റ് വീണത്. ഉടൻതന്നെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തൃശുര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: സരള. മകൻ: ശ്രീരാജ്