തൃശ്ശൂർ ദേശീയപാതയിൽ എസ്.എൻ.പുരം പൊരി ബസാറിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. എറിയാട് മാടവന പി.എസ്.എൻ കവല സ്വദേശി പാമ്പിനെഴുത്ത് മുഹമ്മദിൻ്റെ മകൻ സിക്കന്തർ (62) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ പൊരി ബസാർ പമ്പിന് അടുത്തായിരുന്നു അപകടം. സ്കൂട്ടറിൽ നിന്നും തെന്നി വീണ സിക്കന്തർ കെ.എസ്.ആർ.ടി.സി. ബസിനടിയിൽ പെടുകയായിരുന്നു. സിക്കന്തരിൻ്റെ ദേഹത്ത് കൂടി ബസ് കയറിയിറങ്ങിതായി പറയുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല