നിയന്ത്രണംവിട്ട കാര്‍ ഗുഡ്സ്ഓട്ടോയിലിടിച്ച്‌ രണ്ടുപേര്‍ക്ക്‌ പരുക്ക്‌

  


വൈക്കം: കാര്‍ നിയന്ത്രണം വിട്ട്‌, മുട്ട കയറ്റി വന്ന പെട്ടി ഓട്ടോയിലിടിച്ച്‌ ഓട്ടോയില്‍ സഞ്ചരിച്ച രണ്ടു പേര്‍ക്ക്‌ പരുക്കേറ്റു

പരുക്കേറ്റ ഉല്ലല സ്വദേശി ആദര്‍ശി(28)നെയും സുഹൃത്തിനെയും അഗ്‌നിരക്ഷാസേനയുടെ വാഹനത്തില്‍ വൈക്കം താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക്‌ ഗുരുതരല്ല. വൈക്കം ചേരുംചുവട്‌ കവരപ്പടിനടയ്‌ക്ക്‌ സമീപം ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ പെട്ടി ഓട്ടോയില്‍ സൂക്ഷിച്ചിരുന്ന 5000ത്തോളം മുട്ടകള്‍ പൊട്ടി റോഡില്‍ ഒഴുകി പരന്നു. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ്‌ അപകടത്തിനിടയാക്കിയതെന്ന്‌ പറയപ്പെടുന്നു. 

വീതി കുറഞ്ഞ റോഡില്‍ അപകടപ്പെട്ട വാഹനങ്ങള്‍ അഗ്‌നിരക്ഷാസേന യൂണിറ്റ്‌ എത്തി നീക്കിയാണ്‌ ഗതാഗത തടസമൊഴിവാക്കിയത്‌. അപകടത്തില്‍ പൊട്ടി റോഡില്‍ വ്യാപിച്ച മുട്ടകള്‍ ഫയര്‍ ഫോഴ്‌സ്‌ വെള്ളം പമ്ബ്‌ ചെയ്‌ത്‌ കഴുകി അപകടസ്‌ഥിതി ഒഴിവാക്കി. രക്ഷാപ്രവര്‍ത്തനത്തിന്‌ വൈക്കം ഫയര്‍ സേ്‌റ്റഷന്‍ ഓഫീസര്‍ ടി.ഷാജി കുമാര്‍, ഗ്രേഡ്‌ അസിസ്‌റ്റന്റ്‌ സേ്‌റ്റഷന്‍ ഓഫീസര്‍ കെ.സി സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post