തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്തിരുവനന്തപുരം വെഞ്ഞാറമൂട്: വെഞ്ഞാറമൂട് മുക്കുന്നൂരിൽ സ്വകാര്യ ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. ഇന്ന് വൈകുന്നേരം അഞ്ചര മണി കഴിഞ്ഞാണ് സംഭവം. ആറ്റിങ്ങൽ വെഞ്ഞാറമൂട് റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീഭദ്ര എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വരുന്നവഴിക്ക് മുക്കുന്നൂർ ഇറക്കത്തിൽ വച്ചാണ് അപകടം നടന്നത്

ഇലക്ട്രിക്പോസ്റ്റ് ഇടിച്ച ശേഷം ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിഅപകടത്തെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സ് പോലീസ്, കെഎസ്ഇബി ജീവനക്കാർ തുടങ്ങിയവർ സ്ഥലത്ത് എത്തിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Post a Comment

Previous Post Next Post