മിനി ലോറി മതില്‍ തകര്‍ത്ത് താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

 


കോട്ടക്കല്‍: കല്ല് കൊണ്ടുപോകുകയായിരുന്ന മിനി ലോറി മതില്‍ തകര്‍ത്ത് താഴ്ചയിലേക്ക് കൂപ്പുകുത്തി. അപകടത്തില്‍ ഡ്രൈവര്‍ അരീക്കോട് സ്വദേശി ജംഷീര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇയാള്‍ പുറത്തേക്ക് വീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്ബതരയോടെ എടരിക്കോട് വൈലിക്കുളമ്ബ് റോഡിലാണ് അപകടം സംഭവിച്ചത്. 


നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് കല്ലുമായി എത്തിയതായിരുന്നു ലോറി. താഴ്ചയുള്ള റോഡിലൂടെ ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ സമീപത്തുള്ള കുളമ്ബില്‍ മുഹമ്മദിന്റെ വീടിന്റെ മതില്‍ തകര്‍ത്ത് താഴ്ചയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ലോറിയുടെ മുൻവശം പൂര്‍ണമായും തകര്‍ന്നു.

Post a Comment

Previous Post Next Post