തോട്ടത്തിലെ ജോലിയും കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉടുമ്ബ് ബൈക്കിലിടിച്ച്‌ ദമ്ബതിമാര്‍ക്ക് പരിക്ക്

 


കൊല്ലം  തെന്മല :ആര്യങ്കാവില്‍ ഉടുമ്ബ് ബൈക്കിലിടിച്ചതിനെത്തുടര്‍ന്ന് തോട്ടം തൊഴിലാളികളായ ദമ്ബതിമാര്‍ക്ക് പരിക്കേറ്റു.

അമ്ബനാട് താഴെ ആനച്ചാടി എസ്റ്റേറ്റിലെ തൊഴിലാളികളായ ജ്യോതിലക്ഷ്മിക്കും ഭര്‍ത്താവ് സെല്‍വരാജിനുമാണ് പരിക്കേറ്റത്.


വ്യാഴാഴ്ച വൈകീട്ടോടെ തോട്ടത്തിലെ ജോലിയും കഴിഞ്ഞ് ചെങ്കോട്ട പബ്ലിയിലുള്ള മകളുടെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഇടപ്പാളയം ഫോറസ്റ്റ് ക്വാര്‍ട്ടേഴ്സിനു സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ഉടുമ്ബ് റോഡ് കുറുകേ കടക്കുന്നതിനിടയില്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.


ജ്യോതിലക്ഷ്മിക്കും സെല്‍വരാജിനും മുഖത്തും കൈകാലുകള്‍ക്കും കാര്യമായ പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചെങ്കോട്ട സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സതേടി.

Post a Comment

Previous Post Next Post