ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ചികിത്സയിലായിരുന്നയാള്‍ മരിച്ചു തിരുവനന്തപുരം കാരക്കോണം: കഴിഞ്ഞ ദിവസം രാവിലെ കാരക്കോണം ജംഗ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ പരിക്കേറ്റ കന്നുമാമൂട് മൊട്ടമൂട് ലക്ഷ്മി വിലാസത്തില്‍ ബിജുകുമാര്‍ (48) അന്തരിച്ചു.

മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 


ബൈക്കിലുണ്ടായിരുന്ന മറ്റുരണ്ടുപേരില്‍ ഒരാള്‍ കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജിലും ഒരാള്‍ കളിയിക്കാവിള ഐസക് ആശുപത്രിയിലും ചികിത്സയിലാണ്. കാരക്കോണം കല്ലറത്തല സ്വദേശികളാണ്.

Post a Comment

Previous Post Next Post