സ്വകാര്യ ബസിടിച്ചു സ്‌കൂട്ടര്‍ യാത്രികനു പരിക്ക് കോട്ടയം  കടുത്തുരുത്തി: സ്വകാര്യ ബസിടിച്ചു സ്‌കൂട്ടര്‍ യാത്രികനു പരിക്ക്. കൊച്ചി സ്വദേശിയായ ചക്കാലപ്പറമ്ബില്‍ ആല്‍ബിന്‍ (56) ആണ് പരിക്കേറ്റത്.

ഇയാളെ മുട്ടുചിറ എച്ച്‌ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ബസ് നിര്‍ത്തിയിട്ടിട്ടു ഡ്രൈവര്‍ ഇറങ്ങി ഓടിയതിനെത്തുടര്‍ന്ന് ഏറെസമയം ടൗണില്‍ ഗതാഗത തടസമുണ്ടായി. വാഹനത്തിരക്കേറിയ കോട്ടയം - എറണാകുളം റൂട്ടില്‍ കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനിലാണ് സംഭവം. 


കഴിഞ്ഞദിവസം രാത്രി ഏഴോടെ കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ഇബിഎസ് ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടത്. അപകടം ഉണ്ടായ ഉടനെ ഡ്രൈവര്‍ ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് കടുത്തുരുത്തി ടൗണില്‍ 15 മിനിറ്റോളം ഗതാഗതക്കുരുക്ക് ഉണ്ടായ

. അപകടത്തില്‍പെട്ട സ്‌കൂട്ടര്‍ യാത്രികനെ ഓടിക്കൂടിയ നാട്ടുകാരും സമീപത്തെ വ്യാപാരികളും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്തുരുത്തി പോലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. യാത്രക്കാര്‍ പിന്നീട് മറ്റൊരു ബസില്‍ കയറി യാത്രതുടര്‍ന്നു.

Post a Comment

Previous Post Next Post