ഗസ്സയിലൂടനീളം അപകട സൈറൺ മുഴങ്ങു, പരിഭ്രാന്തരായി ജനങ്ങൾ, ആശങ്കാജനകമായ സാഹചര്യത്തിൽ ഗസ്സ ഇന്നുണ്ടായത് ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബാക്രമണം, രക്ഷാ പ്രവർത്തനങ്ങൾ നിലച്ചു, ഇന്ന് രാത്രി കൂടുതൽ ശക്തമായ ആക്രമണം നടത്താൻ ഇസ്രായേൽ നീക്കം



🛑‼️ *BREAKING NEWS*

ഗസ്സ നഗരത്തിലൂടനീളം ഉഗ്ര സ്ഫോടനം നടത്തി ഇസ്രായേൽ വ്യോമസേന. ഇത് വരെ നടത്തിയതിൽ വെച്ച് ഏറ്റവും ശക്തമായ ആക്രമണമാണ് കഴിഞ്ഞ മണിക്കൂറുകളിൽ ഗസ്സയിൽ ഇസ്രായേൽ സേന നടത്തിയത്. ഇന്ന് രാത്രി തന്നെ കരയുദ്ധം തുടങ്ങുമെന്ന് ഇസ്രായേൽ അറിയിച്ചു. കരയിൽ നിന്നും കടലിൽ നിന്നും ആകാശത്ത് നിന്നും ഗസ്സയിലേക്ക് ഒരേ സമയം ബോംബാക്രമണം നടന്ന് കൊണ്ടിരിക്കുന്നു.


ഗസ്സയിലെ വാർത്ത വിനിമയ ബന്ധങ്ങളെല്ലാം ഇസ്രായേൽ ആക്രമണത്തിൽ തകർന്നു. ഇന്റർനെറ്റ്, ഫോണ് ഉൾപ്പെടെയുള്ള ആശയ വിനിമയ സംവിധാനങ്ങളെല്ലാം നിലച്ചതോടെ റെഡ് ക്രസന്റിന്റേതുൾപ്പെടെയുള്ള രക്ഷാ പ്രവർത്തനങ്ങൾ നിശ്ചലമായി.

ഇന്ന് രാത്രി അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്. വെടിനിർത്തൽ ചർച്ചകളെല്ലാം വഴി മുട്ടി. ഗസ്സ നഗരത്തിലുടനീളം അതിശക്തമായ ആക്രമണങ്ങളാണ് ഇന്ന് ഇസ്രായേൽ നടത്തിയത്.


കൂടുതൽ ശക്തമായ ആക്രമണം ഇന്ന് രാത്രി തന്നെ നടത്താനാണ് ഇസ്രായാൽ പദ്ധതി. ഇതിന്റെ ഭാഗമായി ഗസ്സ നഗരത്തിലൂടനീളം അപകട സൈറണ് മുഴങ്ങി കൊണ്ടിരിക്കുകയാണ്. ആക്രമണം ആരംഭിച്ചത് മുതൽ 21 ദിവസം പിന്നിട്ടപ്പോൾ ഏറ്റവും ശക്തമായ ആക്രമണമാണ് ഇന്നുണ്ടായത്. ഈ രാത്രി ഗസ്സയിൽ എന്ത് സംഭവിക്കുമെന്നത് വളരെ നിർണായകാണ്

ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടുക്കുരുതിക്ക് ഇസ്രായേൽ ഒരുങ്ങുന്നതായി ഹമാസ് വ്യക്തമാക്കി. അടിയന്തിര നടപടി സ്വീകരിക്കാൻ അറബ് രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും അടിയന്തിരമായി ഇടപെടണമെന്നും ഹമാസ് അഭ്യർത്ഥിച്ചു.


പതിമൂവായിരത്തോളം പേർ ചികിത്സയിലുള്ള അൽ ശിഫ ആശുപത്രിക്ക് നേരെയും ആക്രമണ ഭീഷണി ഉയരുന്നുണ്ട്. ആശുപത്രി തകർക്കുമെന്നാണ് ഇസ്രായേൽ ഭീഷണി. ഏറ്റവും ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് ഗസ്സ ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്.

അൽ ശിഫ ആശുപത്രിക്ക് താഴെയാണ് ഹമാസിന്റെ പ്രധാന തുരങ്കമെന്നും ഹമാസിന്റെ കമാൻഡ് കൺട്രോൾ സെന്റർ ഈ ആശുപത്രിയിലാണെന്നും ആരോപിച്ചുകൊണ്ടാണ് ഇസ്രായേൽ ആശുപത്രി തകർക്കുമെന്ന് ഭീഷണി മുഴക്കുന്നത്. ആശുപത്രിയെയും സാധാരണക്കാരെയും ഹമാസ് മറയാക്കുകയാണെന്നും ചില ഡയഗ്രവും ശബ്ദ റെക്കോഡിങ്ങുകളും സഹിതം ഇസ്രായേൽ സൈനിക വക്താവ് ആരോപിച്ചു.

അതേസമയം, ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യാനുള്ള പുതിയ കള്ളങ്ങളാണ് ഇസ്രായേലിന്റെ ആരോപണമെന്ന് ഹമാസ് നേതാവ് ഇസ്സത്ത് റഷാഖ് ടെലഗ്രാമിൽ അറിയിച്ചു. അൽ അഹ്ലി ആശുപത്രിയിൽ നടത്തിയതിനേക്കാൾ വലിയ കൂട്ടക്കൊല നടത്താനാണ് അവർ പദ്ധതിയിടുന്നത്.


വാർത്താ വിനിമയ ബന്ധങ്ങൾ തകർത്ത് ആക്രമണ വാർത്ത പുറത്തെത്തിക്കാതിരിക്കാനുള്ള നീക്കമാണ് ഇസ്രായേൽ നടത്തുന്നത്. നൂറിലിധികം യുദ്ധ വിമാനങ്ങൾ ഗസ്സക്ക് മുകളിൽ നിന്ന് ബോംബ് വർഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.


ഇന്റർനെറ്റ് വാർത്ത വിതരണം സംവിധാനങ്ങൾ തകർന്നതിനാൽ ഗസ്സയിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങളും വീഡിയോകളും പരിമിതമായി മാത്രമേ ഇപ്പോൾ ലഭിക്കുന്നുള്ളൂ.

Post a Comment

Previous Post Next Post