വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ വൻ തീപിടിത്തം.കോഴിക്കോട്: വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ വൻ തീപിടിത്തം. നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. തീ പടർന്നിട്ട് ഒരു മണിക്കൂറിലധികമായി എന്ന് പ്രദേശവാസികൾ പറഞ്ഞു. അഗ്നിരക്ഷാസേന തീ അണയ്‌ക്കാനുള്ള ശ്രമത്തിലാണ്. നാല് യൂണിറ്റാണ് തീ അണയ്‌ക്കാനുള്ള ശ്രമത്തിലേർപ്പെട്ടിരിക്കുന്നത്. മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ പുറകിലായി ട്രാൻസ്‌ഫോമറുമുണ്ട്. ഇതിലേക്ക് തീ പടരുമോയെന്ന ആശങ്കയിലാണ് ജനം.

Post a Comment

Previous Post Next Post