കോയമ്പത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ തീപിടിത്തംകോയമ്പത്തൂർ മേട്ടുപ്പാളയത്തിനു സമീപമാണ് അപകടം.  ബസ് പൂർണമായും കത്തിനശിച്ചു


സ്വകാര്യ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസിലാണ് ഇന്നലെ അർദ്ധ രാത്രിയോടെ തീപിടിത്തമുണ്ടായത്. തീപിടുത്തം ഉണ്ടായ ഉടനെ വിദ്യാർത്ഥികൾ ഇറങ്ങി മാറിയതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി.


നാമക്കൽ ജില്ലയിലെ രാശിപുരം പ്രൈവറ്റ് എൻജിനീയറിങ് കോളജിലെ 52 വിദ്യാർഥികൾ ഉൾപ്പെടെ 57 പേർ സ്വകാര്യ ബസിൽ ഊട്ടിയിൽ വിനോദയാത്രയ്ക്ക് ശേഷം മടങ്ങി വരുമ്പോഴാണ് അപകടം.


ബസിന്റെ വലത് പിൻവശത്തെ ടയറിനോട് ചേർന്നാണ് ആദ്യം തീപിടിച്ചത്. പിന്നാലെ എത്തിയ വാഹന യാത്രികരാണ് വിവരം ബസ് ഡ്രൈവറെ അറിയിച്ചത്. ഉറങ്ങുകയായിരുന്ന വിദ്യാർത്ഥികളെ പെട്ടന്ന് വിവരം അറിയിച്ച് രക്ഷപെടുത്തുകയായിരുന്നു.

പ്രദേശത്തെ ശക്തമായ കാറ്റിന്റെ ശക്തിയിൽ പിന്നാലെ തീ പടർന്നതാണ് ബസ് പൂർണമായും കത്തി നശിക്കാനിടയായത്.


വിവരമറിഞ്ഞ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി ബസിലെ തീ പൂർണമായും അണച്ചു. അപ്പോഴേക്കും ബസ് മുഴുവൻ കത്തി നശിച്ചിരുന്നു. ഭാഗ്യവശാൽ, അപകടത്തിൽ ആർക്കും പരിക്കില്ല.Post a Comment

Previous Post Next Post