പേരാമ്പ്രയിൽ ഭർത്താവുമൊന്നിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ ബസ്സിടിച്ച് തൽക്ഷണം മരിച്ചു കോഴിക്കോട്  പേരാമ്പ്ര: ബസിടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു. സംസ്ഥാന പാതയിൽ ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിന് സമീപമാണ് ബസിടിച്ച് ഭർത്താവുമൊന്നിച്ച് സ്ക്കൂട്ടറിൽ  സഞ്ചരിക്കുകയായിരുന്ന കടിയങ്ങാട് മുതുവണ്ണാ കൊടുവള്ളി പുറത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ വിജയ് (51) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. 

പേരാമ്പ്രയിൽ നിന്ന് ഭർത്താവുമൊപ്പം സ്ക്കൂട്ടറിൽ പോവുകയായിരുന്ന വീട്ടമ്മയെ

എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.കുറ്റ്യാടിയിൽ നിന്ന് കോഴിക്കാടിന് പോവുകയായിരുന്ന നദാഷ ബസാണ് ഇടിച്ചത്. കല്ലൂർ റോഡ് ജംഗ്ഷനിലാണ്  അപകടം.

ബസ് തട്ടി വീണ വീട്ടമ്മയുടെ ദേഹത്ത് കൂടെ ബസിന്റെ പിൻ ചക്രം കയറി ഇറങ്ങുകയായിരുന്നു. ഇവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബസ് അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചുPost a Comment

Previous Post Next Post