അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികക്ക് രക്ഷകരായി മലപ്പുറം അഗ്നി രക്ഷാസേന

 


മലപ്പുറം:മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം റോഡിൽ മൊയ്‌ദീൻപടിയിൽ കാൽ വഴുതി 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ വയോധികയെ മലപ്പുറം അഗ്നി രക്ഷാ സേന എത്തി രക്ഷപെടുത്തി. പുന്നത്തല തേറമ്പൻ ഖാദറിന്റെ (late) ഭാര്യ ഫാത്തിമ (65) ആണ് കിണറിൽ വീണത്.ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ഫാത്തിമയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ എട്ടു മണിയോടെ സമീപത്തെ കിണറിൽ ഫാത്തിമയെ കണ്ടെത്തി.കോഴിയെ പിടിക്കുന്നതിനിന്റെ ആൾമറ ഇല്ലാത്ത കിണറിൽ അബദ്ധത്തിൽ വീഴുകയായിരുന്നു.കിണറിൽ ഒരാളോളം പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു.ഉടനെ വീട്ടുകാർ മലപ്പുറം അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചു.സേന അംഗമായ കെ സി മുഹമ്മദ്‌ ഫാരിസ് ഹാർനെസ്സ് ഉപയോഗിച്ച് കിണറിൽ ഇറങ്ങി റെസ്ക്യൂ വലയുടെ സഹായത്താൽ വയോധികയെ മുകളിൽ എത്തിച്ചു.സ്റ്റേഷൻ ഓഫീസർ ഇ കെ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി കെ നിഷാന്ത്,ടി ജാബിർ,എൻ ജംഷാദ്,കെ പി ഷാജു,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവറായ എം ഫസലുള്ള തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post