മലപ്പുറം കാടാമ്പുഴ വെട്ടിച്ചിറക്ക് സമീപം പുന്നത്തല റോഡിലെ ഫ്ലാറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി



 മലപ്പുറം കാടാമ്പുഴ വെട്ടിച്ചിറക്ക് സമീപം പുന്നത്തല റോഡിലെ ഫ്ലാറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശി ഹരികുമാറാണ് മരിച്ചത്. കിടപ്പുമുറിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലാപ് ടോപ്പിൽ ഹെഡ് സെറ്റ് ഘടിപ്പിച്ച് വർക്ക് ചെയ്യുന്ന നിലയിലായിരുന്നു മൃതദേഹം. ഹരികുമാർ ഐ.ടി കമ്പനി ജീവനക്കാരനാണെന്നാണ് വിവരം.


കാടാമ്പുഴ പൊലീസ് സ്ഥലത്തെത്തി. മരണകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജില്ല ആശുപത്രിയിലേക്ക് മാറ്റും

Post a Comment

Previous Post Next Post