പാലക്കാട്‌ മാധ്യമപ്രവര്‍ത്തകൻ വാഹനാപകടത്തില്‍ മരിച്ചുപാലക്കാട്‌ : മാധ്യമപ്രവര്‍ത്തകൻ വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട്‌ അയ്യപുരം ശാസ്താപുരി മഴവില്ല് വീട്ടില്‍ ജി.

പ്രഭാകരൻ (70) ആണ് മരിച്ചത്. ദ ഹിന്ദു പത്രത്തില്‍ നിന്നും വിരമിച്ച ശേഷം നിലവില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലിചെയ്ത് വരികയായിരുന്നു.


ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് ഒലവക്കോട് സായ് ജംഗ്ഷനില്‍ വെച്ചാണ് അപകടം. ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് സ്‌കൂട്ടറില്‍ പോകുമ്ബോഴാണ് ലോറിയിടിച്ചത്.

തിരുവനന്തപുരത്തും പാലക്കാടും ദീര്‍ഘകാലം ദി ഹിന്ദുവിന്റെ ലേഖകനായിരുന്നു. ഡല്‍ഹിയില്‍ സി പി ഐ പ്രമുഖ നേതാവായിരുന്ന ഭൂപേഷ് ഗുപതയുടെ സെക്രട്ടറിയായിരുന്നു. ഹിന്ദുവില്‍ നിന്ന് വിരമിച്ച ശേഷം ടൈംസ് ഓഫ് ഇന്ത്യയില്‍ പാലക്കാട് ലേഖകനായി പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു. ഭാര്യ: വാസന്തി, മക്കള്‍: നിഷ, നീതു. മരുമകന്‍: പ്രഭുരാമന്‍.


Post a Comment

Previous Post Next Post