കാസര്‍കോട് ട്രെയിൻ ഇടിച്ച് രണ്ട് യുവതികള്‍ക്ക് ദാരുണന്ത്യം

 


കാസർകോട്  കുമ്ബള.ഫോണില്‍ സംസാരിച്ചുകൊണ്ട് റെയില്‍വെ ട്രാക്കിലൂടെ നടന്നു പോകുകയായിരുന്ന യുവതി തീവണ്ടി തട്ടി മരിച്ചു. കാസറഗോഡ് മധൂര്‍ ചെട്ടുംകുഴി സ്വദേശി അബ്ദുള്‍ റഹ്മാൻ റൗഫിൻ്റെ ഭാര്യ ഷംസീന (38) ആണ് മരിച്ചത്.

വൈകുന്നേരം കുമ്ബള പെര്‍വാഡ് വെച്ചാണ് ഏറനാട് എക്സ്പ്രസ് തട്ടി ഇവര്‍ മരണപ്പെട്ടത്. കുമ്ബള പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.


അതേസമയം കാഞ്ഞങ്ങാട് യുവതിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടച്ചേരി ആകാശ് ഓഡിറ്റോറിയത്തിന് സമീപം റെയില്‍വെ ട്രാക്കിലാണ് രാജസ്ഥാൻ സ്വദേശിനി കവിത (22) യെ തീവണ്ടി തട്ടി മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്.


വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് എസ്.ഐ.കെ പി .സതീഷും സംഘവും സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post