ബൈക്കും ഒമിനിവാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു



കണ്ണൂർ   ഇരിട്ടി: ബൈക്കും ഒമിനിവാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അങ്ങാടിക്കടവ് സ്വദേശിയും എഞ്ചിനിയറിങ് ബിരുദധാരിയുമായ പുളിമങ്ങാട്ടിൽ അശ്വിൻ (23) ആണ് മരിച്ചത്. ഒമിനിവാൻ ഓടിച്ചിരുന്ന അങ്ങാടിക്കടവ് സ്വദേശി ജെയിംസ് വർഗ്ഗീസ് (57) നെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചക്ക് 1 മണിയോടെ ആയിരുന്നു അപകടം. അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജിന് സമീപം അശ്വിൻ സഞ്ചരിച്ച ബൈക്ക് ഒമിനിവാനുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ ഉടനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അശ്വിന്റെ ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ജഗദീഷ് (പോലീസ്, കെ എ പി ,മങ്ങാട്ടുപറമ്പ്). മാതാവ് : അമ്പിളി. സഹോദരൻ : അർജ്ജുൻ.

Post a Comment

Previous Post Next Post