ബന്ധുവിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

 


എറണാകുളം: ബന്ധുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കാടപ്പാറ മലേക്കുടി വീട്ടിൽ ടിൻ്റോയാണ് (28) മരിച്ചത്. സംഭവത്തിൽ ബന്ധുവായ മലയാറ്റൂർ ചാക്കെട്ടി കവല പയ്യപ്പിള്ളി വീട്ടിൽ ടോമിയെ പോലീസ് അറസ്റ്റ് ചെയ്തു. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. ടോമി മലയാറ്റൂർ പാലത്തിന് സമീപം ബജിക്കട നടത്തുകയാണ്. വൈകീട്ട് കടയിലെത്തിയ ടിന്റോ കട നശിപ്പിച്ചു. ആക്രമണത്തിനിടയിൽ ടോമി കത്തിയെടുത്ത് കുത്തുകയായിരുന്നു. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post