കോഴിക്കോട് പയ്യോളി അയനിക്കാട് ഗ്രാമീണ കലാവേദിക്ക് സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ചു; നാലുപേർക്ക് പരിക്ക്കോഴിക്കോട്  പയ്യോളി: സ്കൂട്ടറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. അയനിക്കാട് ഗ്രാമീണ കലാവേദിക്ക് സമീപത്തുണ്ടായ അപകടത്തിൽ കോട്ടക്കൽ ഗുരു പീഠം സ്വദേശികളായ നാല് യുവാക്കൾക്കാണ് പരിക്കേറ്റത്.


പരിക്കേറ്റവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് അറിയുന്നത്. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം. പ്രദേശത്ത് വിവാഹത്തിനായെത്തിയ യുവാക്കളുടെ സ്കൂട്ടറുകളാണ് കൂട്ടിയിടിച്ചത്.


എതിരേ വരികയായിരുന്ന സ്കൂട്ടറുകളാണ് ഇടിച്ചത്. പരിക്കേറ്റവർക്ക് പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post