എറണാകുളം പോത്താനിക്കാട്: പൈങ്ങോട്ടൂരിൽ കർഷകത്തൊഴിലാളി മരത്തിൽ നിന്ന് വീണു മരിച്ചു. കുളപ്പുറം ചെളിക്കണ്ടത്തിൽ ശിവൻ (സദാശിവൻ - 56) ആണ് ഇന്നലെ ഉച്ചയ്ക്ക് തൊമ്മിക്കുടി ജോയിയുടെ പുരയിടത്തിൽ മരത്തിന്റെ ശിഖരം ഇറക്കുന്നതിനിടെ കാൽ വഴുതി വീണത്. ഉടൻ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന കലൂർക്കാട് മങ്കുത്തേൽ കുടുംബാംഗം. മക്കൾ: ആസ്മി, ആഷ്നി, ആകാശ്. മരുമകൻ: ഗിരീഷ് ചിറമട്ടൽ കാളിയാർ.