തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ നിന്ന് മാറാൻ ശ്രമിക്കുന്നതിനിടെ പാമ്ബു കടിയേറ്റ തിരക്കഥാകൃത്ത് അഖില്‍ ധര്‍മജൻ ആശുപത്രിയില്‍തിരുവനന്തപുരത്ത് പെയ്ത ശക്തമായ മഴയില്‍ തലസ്ഥാനമാകെ വെള്ളകെട്ടിലായിരുന്നു. ജില്ലയിലെ നിരവധി പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

കേരളത്തെ മുക്കിയ മഹാപ്രളയത്തെ ആസ്പദമാക്കി ഒരുക്കി 2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജനും വെള്ളക്കെട്ടില്‍ കുടുങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി മാറാനുള്ള ശ്രമത്തിനിടെ അദ്ദേഹത്തിന് പാമ്ബു കടിയേല്‍ക്കുകയും ചെയ്തു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു അഖില്‍ ഇക്കാര്യം അറിയിച്ചത്.


പുതിയ ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നതിന്റെ ഭാഗമായാണ് അഖില്‍ വെള്ളായണിയില്‍ എത്തുന്നത്. പുലര്‍ച്ചെ 4 മണിയോടെയാണ് വീട്ടിലേക്ക് വെള്ളം കയറിയത്. തുടര്‍ന്ന് അവിടെനിന്ന് മാറാൻ ശ്രമിക്കുന്നതിനിടെയാണ് പാമ്ബു കടിച്ചത്. മൂര്‍ഖനാണ് കടിച്ചത്, വെള്ളത്തില്‍ നിന്നായതിനാല്‍ മരകമായില്ല. ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് അഖില്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം


വെള്ളം കയറിയ വീഡിയോ കണ്ടിട്ട് ഒരുപാട് പ്രിയപ്പെട്ടവരുടെ കോളുകള്‍ തുടരെത്തുടരെ വരുന്നുണ്ട്.


ഇടിവെട്ട് കിട്ടിയ ആളെ പാമ്ബ് കടിച്ച പോലെ രാവിലെ വെള്ളായണിയില്‍ വച്ച്‌ എന്നെ ഒരു പാമ്ബ് കൂടി കടിച്ചു.


ഇപ്പോള്‍ തിരുവനന്തപുരത്തുള്ള ഒരു ഹോസ്പിറ്റലില്‍ ഒബ്സര്‍വേഷനില്‍ ആണ്. കോളുകള്‍ എടുക്കാത്തതില്‍ ഭയപ്പെടേണ്ട. വെള്ളക്കെട്ടില്‍ പാമ്ബ് കടി കിട്ടിയതല്ലാതെ വേറെ കുഴപ്പം ഒന്നൂല്ല. നിലവില്‍ മറ്റ് കുഴപ്പങ്ങള്‍ ഒന്നുമില്ല.


ആരോഗ്യത്തോടെ മടങ്ങിയെത്താം.

Post a Comment

Previous Post Next Post