ആലപ്പുഴ മാരാരിക്കുളം വ്യത്യസ്ത അപകടങ്ങളില്‍ ഒരു വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടു പേരുടെ ജീവൻ പൊലിഞ്ഞു. സൈക്കിള്‍ യാത്രികനായ ഏഴാം ക്ലാസ് വിദ്യാര്‍ഥി എസ് അനൂപും ബൈക്ക് യാത്രികനായ രാകേഷ് ബാബു എന്നിവരാണ് വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചത്.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കലവൂര്‍ മുണ്ടുപ റമ്ബില്‍ ഷൈൻ -ദിവ്യ ദമ്ബതികളുടെ ഏക മകൻ എസ് അനൂപ് (13) ആണ് അപകടത്തില്‍പെട്ടത്. കലവൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥി ആയ അനൂപിന് കലവൂര്‍ പാലത്തിന് വടക്ക് എ എസ് കനാല്‍ റോഡില്‍ ആണ് അപകടം ഉണ്ടായത്. വൈകിട്ടോടെ മരിച്ചു. അനൂപിന്റെ അച്ഛൻ ഷൈൻ കലവൂര്‍ നടേശ് ഫ്യൂവല്‍സിലെ ജീവനക്കാരനാണ്. കലവൂര്‍ ഹിമാലയ ബേക്കറിയിലെ ജീവനക്കാരിയാണ് അമ്മ ദിവ്യ.
മണ്ണഞ്ചേരിയിലെ കയര്‍ ഫാക്ടറിയിലെ ഡ്രൈവറായ രാകേഷ് ബൈക്കില്‍ വീട്ടിലേക്ക് വരുമ്ബോള്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ രാകേഷിനെ നാട്ടുകാര്‍ ചേര്‍ന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: രഞ്ജുഷ. മക്കള്‍: ഗൗതം, കാശി.