വാഹനമിടിച്ച്‌ ഗൃഹനാഥൻ മരിച്ചുകൊട്ടാരക്കര: എംസി റോഡില്‍ വയക്കലില്‍ നിയന്ത്രണം വിട്ട കാറിടിച്ച്‌ ഗൃഹനാഥൻ മരിച്ചു. വയക്കല്‍ ജമാല്‍ മൻസിലില്‍ ജമാല്‍ മുഹമ്മദ് (64) ആണ് മരിച്ചത്

ഇന്നലെ പുലര്‍ച്ചെ 6.30നായിരുന്നു അപകടം. ജമാല്‍ മുഹമ്മദും സഹോദരി പുത്രനും മത്സ്യം വാങ്ങുന്നതിനായി പൊലിക്കൊട് മുക്കില്‍ നില്‍ക്കുമ്ബോള്‍ തിരുവനന്തപുരത്തു നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ ജമാല്‍ മുഹമ്മദിനെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പോലീസ് നിഗമനം. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Post a Comment

Previous Post Next Post