ഡ്രൈവർ ഉറങ്ങിപ്പോയി എറണാകുളം കൂത്താട്ടുകുളം എം.സി. റോഡിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ച് ആറ് വാഹനങ്ങൾ തകർന്നുകൂത്താട്ടുകുളം : എം.സി. റോഡിൽ

ചോരക്കുഴിയിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ച് ആറ് വാഹനങ്ങൾ തകർന്നു. കോട്ടയം ഭാഗത്ത് നിന്നും കൂത്താട്ടുകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ചോരക്കുഴിയിലെ വെയിറ്റിംഗ് ഷെഡ് ഇടിച്ചു തകർത്ത ശേഷം സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇന്ന് വൈകുന്നേരം 5.15 ആണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. അപകട സ്ഥലത്തിന് സമീപം പ്രവർത്തിച്ചിരുന്ന വർക്ക് ഷോപ്പുകളിൽ വിവിധ മെക്കാനിക് ജോലികൾക്കായി കൊണ്ടുവന്ന് വാഹനങ്ങളിലാണ് ലോറി ഇടിച്ചു കയറിയത്. സ്വകാര്യ പി.വി.പി. പൈപ്പ് നിർമ്മാണകമ്പിയുടേതാണ് ലോറി. അപകടത്തിൽ രണ്ട് ഓട്ടോറിക്ഷകളും, ഒരു എയ്സ് മിനിലോറിയും, ഒരു നാഷ്ണൽ പെർമിറ്റിനും കേടുപാടികൾ സംഭവിച്ചു. ഒട്ടോറിക്ഷകളും മിനിലോറിയും പൂർണ്ണമായും തകർന്നു. ആലുവ സ്വദേശിയാണ് ലോറി ഓടിച്ചിരുന്നത്. വാഹനത്തിൽ സഹായിയും ഉണ്ടായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.

Post a Comment

Previous Post Next Post