റബ്ബർ ടാപ്പിംഗ് തൊഴിലാളി ട്രെയിൻ തട്ടി മരണപ്പെട്ടു



പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിലെ പട്ടിക്കാട് ചുങ്കം പള്ളിക്കുത്ത് ആമ്പാടത്ത് ഹംസകുട്ടി ട്രെയിൻ തട്ടി മരണപ്പെട്ടു. 57 വയസായിരുന്നു.

പരേതനായ അലിയുടെ മകനാണ്. റബ്ബർ ടാപ്പിംഗ് തൊഴിലാളിയായിരുന്നു ഹംസക്കുട്ടി.

ഇന്നലെ (ശനി) രാത്രി താഴെ പൂപ്പലം ഫിഷ് മാർക്കറ്റിനടുത്ത് വെച്ചാണ് ട്രെയിൻ തട്ടിയത്.

നിലമ്പൂരിൽ നിന്ന് രാത്രി 8 മണിക്ക് ഷൊർണ്ണൂരിലേക്ക് പുറപ്പെട്ട ട്രെയിൻ 8.40 മണിക്കാണ് തട്ടിയത്.


ഭാര്യമാർ:

1. സുഹറ പാറക്കത്തൊടി, മണ്ണാർക്കാട്.

2. സുഹറാബി, പാണ്ടിക്കാട്


മക്കൾ:

1. റൂബിയ

2. ഫൗസിയ

3. ഫസീൽ

4. ഫൈസൽ

5. റാനിയ (12)

6. ഷിഫ്ന (5)

പെരിന്തൽമണ്ണ പോലീസ് ഇൻക്വസ്റ്റ് നടത്തി.

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു.


ഇന്ന് 

(22.10.23 - ഞായർ) വൈകീട്ട് 3 മണിക്ക് ശാന്തപുരം ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്ക്കാരവും ശേഷം ഖബറടക്കവും കഴിഞ്ഞു.


Post a Comment

Previous Post Next Post