തൃശ്ശൂർ പട്ടിക്കാട്. കുതിരാൻ തുരങ്കത്തിനുള്ളിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരണപ്പെട്ടു മറ്റൊരാൾക്ക്ഗുരുതര പരിക്ക് . ചിറ്റിലഞ്ചേരി സ്വദേശി വിനു (24) എളനാട് സ്വദേശി മിഥുൻ (17), എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. രണ്ടുപേർക്കും തലയ്ക്ക് സാരമായി പരിക്കുകളേടെ . തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും വിനു മരണപ്പെട്ടു . മിഥുൻ ചുവന്നമണ്ണിൽ പഞ്ചർകട ജീവനക്കാരനാണ്.
ഇന്ന് രാത്രി എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് തുരങ്കത്തിനുള്ളിലെ രണ്ടാമത്തെ എമർജൻസി എക്സിറ്റിലെ തൂണിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.