ഇടുക്കിയില്‍ നിയന്ത്രണം വിട്ട് ജീപ്പ് തലകീഴായി കൊക്കയിലേക്ക് മറിഞ്ഞു അപകടം; 5 പേര്‍ക്ക് പരിക്ക്



 ഇടുക്കി: അടിമാലി: കുരങ്ങാട്ടി റോഡില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം.കുരങ്ങാട്ടികുടിയിലുള്ള സന്ദീപ് (28) രതീഷ് (40) ആദര്‍ശ് (15) ആദിദേവ് (6) പടിക്കപ്പ് കുടിയിലുള്ള തങ്കപ്പൻ (76) എന്നിവരെ പരിക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത് .കുരങ്ങാട്ടി ആദിവാസി കുടിയില്‍ നിന്നുംഅടിമാലിയിലെത്തി തിരികെ പോകുകയായിരുന്ന ജീപ്പ് മച്ചിപ്ലാവ് അസീസ്സി പള്ളിപ്പടിയില്‍ നിന്നും കുരങ്ങാട്ടിക്കുള്ള റോഡിലെ കയറ്റം കയറുമ്ബോള്‍ ആണ് റോഡിന് താഴേക്കു മറിഞ്ഞത്.

ഉടൻ തന്നെ പ്രദേശവാസികളും, ഫയര്‍ഫോഴ്‌സും, പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റ വരെ ആശുപത്രിയി എത്തിച്ചു.

Post a Comment

Previous Post Next Post