ആലപ്പുഴ : ഹൈവേ വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ച വൈദ്യുതി പോസ്റ്റ് മറിഞ്ഞ് തൊഴിലാളിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്.എല്‍ പുരം ഇലക്‌ട്രിക്കല്‍ സെക്ഷൻ പരിധിയില്‍ കഞ്ഞിക്കുഴി ജംഗ്ഷനിലെ പോസ്റ്റാണ് മറിഞ്ഞത്. ഹൈവേ വികസനത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിച്ച പോസ്റ്റ് ആവശ്യത്തിന് താഴ്ത്തി കുഴിച്ചിടാത്തതാണ് മറിയാൻ കാരണം. ഉച്ചയ്ക്ക് ശേഷം ജംഗ്ഷനിലെ പോസ്റ്റില്‍ കയറിയ തൊഴിലാളികള്‍ക്ക് ഷോക്കേറ്റിരുന്നു. ഉദ്യോഗസ്ഥര്‍ ലൈൻ ഓഫാക്കി എന്ന് പറഞ്ഞുവെങ്കിലും പോസ്റ്റില്‍ വൈദ്യുതിയുണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയാണെന്ന് പരാതിയുണ്ട്.