തലസ്ഥാനത്ത് സ്കൂളിലേക്ക് പോയ 3 കുട്ടികളെ കാണാതായിതിരുവനനന്തപുരം: തലസ്ഥാനത്ത് 3 വിദ്യാർത്ഥികളെ കാണാതായി. വട്ടപ്പാറ സ്വദേശികളായ മൂന്ന് ആൺകുട്ടികളെയാണ് ഇന്ന് വൈകിട്ടോടെ കാണാതായത്. രാവിലെ സ്കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികളെ രക്ഷിതാക്കൾ വീട്ടിൽ നിന്നും വഴക്ക് പറഞ്ഞിരുന്നുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ വീട് വിട്ടപോയതായേക്കാമെന്നാണ് സൂചന. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്


. എന്തെങ്കിലും വിവരം ലഭിക്കുന്നവർ വട്ടപ്പാറ പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന ഫോൺ നമ്പറുകളിലോ അറിയിക്കുക.


0472 2585055

9497947123

9497980137


1.സിദ്ധാർത്ഥ്, വയസ്സ് 13, S/O സുരേഷ്, കുന്നിൽ വീട്, കഴുനാട്, വട്ടപ്പാറ 


2. ആദിത്യൻ, വയസ്സ് 13, S/O ബിനു കുമാർ, ചെൻചേരിവിള, പുത്തൻവീട് വട്ടപ്പാറ


3. രഞ്ജിത്ത്, ഇരിഞ്ചയം, നെടുമങ്ങാട്


ഇവര് മൂന്നുപേരും തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ LMS സ്കൂൾ വിദ്യാർത്ഥികളാണ്.


Post a Comment

Previous Post Next Post