കൊല്ലത്ത് ഇസ്രയേലുകാരിയെ കഴുത്തറുത്ത് കൊന്നു, പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചുകൊല്ലം: കൊല്ലത്ത് ഇസ്രയേല്‍ സ്വദേശിനിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല്ലം മുഖത്തല കോടാലിമുക്കിലാണ് സംഭവം. ഇസ്രയേല്‍ സ്വദേശിനിയായ സ്വത്വാ (36) ആണ് കൊല്ലപ്പെട്ടത്. സ്വത്വയോടൊപ്പം കഴിഞ്ഞിരുന്ന സുഹൃത്ത് കൃഷ്ണചന്ദ്രന്‍ ആണ് കൃത്യം നടത്തിയത്.   


കൊലപാതകത്തിന് ശേഷം പ്രതി സ്വയം കത്തികൊണ്ട് ശരീരത്തില്‍ കുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണചന്ദ്രനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post