കാര്‍ മതിലില്‍ ഇടിച്ച്‌ മൂന്നുപേര്‍ക്ക് പരിക്ക്

 


കോട്ടയം ചെറുവള്ളി: പുനലൂര്‍- പൊൻകുന്നം റോഡില്‍ ചെറുവള്ളിയില്‍ കാര്‍ മതിലില്‍ ഇടിച്ച്‌ മൂന്നുപേര്‍ക്ക് പരിക്ക്. വാഗമണിലേക്ക് വിനോദസഞ്ചാരത്തിന് പുറപ്പെട്ട കൊല്ലം സ്വദേശികളായ പി.ബിന്ദു(53), ഗോപി ചന്ദ്(22), ദയ ഉല്ലാസ്(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്

.ഇന്നലെ മൂന്നരയ്ക്ക് ചെറുവള്ളി അംബികാവിലാസം കരയോഗം ഹാളിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ പാലായിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post