തലശ്ശേരി: തലശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ 18 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹസ്വാസ്ഥ്യം. കുട്ടികള്‍ക്ക് ശരീര വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് കുട്ടികളെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അലര്‍ജിയാണ് കാരണമെന്നാണ് മെഡിക്കല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
തലശേരിയിലെ ജില്ലാകോടതിയില്‍ നേരത്തെ എട്ടുപേര്‍ക്ക് സിക്ക വൈറസ് രോഗബാധ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതീവസുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തലശേരി നഗരത്തില്‍ ഫോഗിങ് ഉള്‍പ്പെടെ നടത്തിവരുന്നതിനിടെയാണ് നഗരഹൃദയത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യപ്രശ്‌നം നേരിട്ടത്.