തൊടുപുഴ: ഇടവെട്ടി കവലയ്ക്ക് സമീപം കേബിളില്‍ ലോറിയുടെ മുകള്‍ ഭാഗം ഉടക്കി വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ചെമ്ബാലശ്ശേരി മസ്ജിദിന് സമീപമാണ് പ്ലൈവുഡ് വേസ്റ്റുമായി വന്ന ലോറി അപകടത്തില്‍പ്പെട്ടത്. പോസ്റ്റില്‍ ഘടിപ്പിച്ചിരുന്ന കെ ഫോണ്‍ അടക്കമുള്ള കേബിളുകള്‍ തകര്‍ന്നു. പ്രദേശത്ത് വൈദ്യുതി മുടങ്ങി. പോസ്റ്റ് വീണ് ബൈക്ക് യാത്രികനായ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു