ഉറങ്ങാതെ കേരളം, ആറു വയസുകാരിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതം

 


കൊല്ലം  ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസുകാരിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളിലും പൊലീസ് പരിശോധനകള്‍ തുടരുകയാണ് നാടിന്റെ ഉള്‍പ്രദേശങ്ങളിലും വനമേഖലകളിലും പൊലീസ് സഹായത്തോടെ നാട്ടുകാരും യുവജന സംഘടനാപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വ്യാപക പരിശോധനയാണ് നടക്കുന്നത്. രാത്രി രണ്ടര മണിയോടെയും പകല്‍ക്കുറി ആയിരവല്ലി ക്ഷേത്രത്തിന് സമീപം പൊലീസ് പരിശോധന നടത്തി. പ്രദേശത്ത് അപരിചിതരായ ചിലരെ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘമെത്തിയത്. എന്നാല്‍ സംശയാസ്പദമായി രീതിയിലൊന്നും കണ്ടെത്തിയില്ല. മേഖലയില്‍ വിശദമായ പരിശോധന തുടരുകയാണെന്ന് പള്ളിക്കല്‍ പൊലീസ് അറിയിച്ചു.

വിവരം കിട്ടിയാല്‍ അറിയിക്കുക:

കണ്ട്രോൾ നമ്പർ 112

 9946 92 32 82, 9495 57 89 99.

കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ദ്ധപ്പെട്ട് ഫോൺ ചെയ്ത ആളുടെ രേഖ ചിത്രം പുറത്ത്





Post a Comment

Previous Post Next Post