കോട്ടയം സ്വദേശിയെ ഗുരുവായൂരിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

  


തൃശ്ശൂര്‍: ഗുരുവായൂരിലെ ലോഡ്ജില്‍ മുറിയെടുത്ത കോട്ടയം സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കൊടുങ്ങൂർ വാഴൂരില്‍ പ്രസാദത്തില്‍ രവീന്ദ്രന്‍(55) ആണ് മരിച്ചത്. ഇന്നര്‍ റിംഗ് റോഡില്‍ വ്യാപാര ഭവന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ തിങ്കളാഴ്ച രാത്രിയാണ് ഇയാള്‍ മുറിയെടുത്തത്. രാവിലെ ലോഡ്ജ് ജീവനക്കാരന്‍, വാതില്‍ കുറ്റിയിടാതെ ചാരിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് മുറിയില്‍ കയറി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post