തിരുവനന്തപുരം ആറ്റിങ്ങല്‍: ഭര്‍ത്താവിന്‍റെ മരണത്തിനു പിന്നാലെ ഭാര്യയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് ഊരുപൊയ്ക ശിങ്കാരമുക്ക് പടിഞ്ഞാറെവിള വീട്ടില്‍ റിട്ട.
പോലീസ് ഓഫീസര്‍ പി. പ്രഭാകരൻ (74 ) കഴിഞ്ഞ ദിവസമാണ് അസുഖ ബാധിതനായി മരണപ്പെട്ടത്. ഉത്തര്‍ പ്രദേശില്‍ ഇന്ത്യൻ ആര്‍മിയില്‍ സേവനമനുഷ്ടിക്കുന്ന മൂത്ത മകൻ ശനിയാഴ്ചയോടെ എത്തുമെന്നറിയിച്ചതിനാല്‍ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വിവരം അറിയിക്കാനായി മാറി താമസിക്കുകയായിരുന്ന ഭാര്യ പി. എസ്. സുഗന്ധി (70)യെ നിരവധി തവണ ഫോണ്‍ ചെയ്തെങ്കിലും എടുക്കാതിരുന്നതിനാല്‍ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച രാവിലെ ഇവര്‍ താമസിക്കുന്ന വീടിനു സമീപത്തുള്ള കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആറ്റിങ്ങല്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടു വളപ്പില്‍ നടക്കും. മക്ക : പി. എസ്. ബൈജു (മേജര്‍, ഇന്ത്യൻ ആര്‍മി ), പി. എസ്. ഷൈജു. മരുമക്കള്‍ :എസ്. സിന്ധു , എസ്. ഷീബ (അങ്കണവാടി വര്‍ക്കര്‍