വാഴയൂർ കാരാട് ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി., ബന്ധുക്കളായ വിദ്യാർത്ഥിയും യുവാവുമാണ് മരിച്ചത്



മലപ്പുറം: വാഴയൂരിനടുത്ത്  കാരാട് ചാലിയാർ പുഴയിൽ പൊന്നേപാടം കടവിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

കാരാട് കണ്ണാഞ്ചേരി ജൗഹറും( 39 ) ഇവരുടെ ജേഷ്ഠൻ്റെ മകൻ നബ്സാൻ (15 ) എന്ന

10 ക്ലാസ് വിദ്യാർത്ഥിയുമാ ണ് മുങ്ങിമരിച്ചത്. 

പുഴയിൽ എരുന്ത് എടുക്കാൻ എത്തിയതായിരുന്നു ഇരുവരും . ചാലിയാറിലെ ആഴത്തിലുള്ള കയത്തിൽപ്പെട്ട ഇവരെ രക്ഷിക്കാൻ കഴിഞ്ഞില്ല. 

ഇവർക്ക് ഒപ്പം വെള്ളത്തിൽ പോയ നാലു പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.

നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ടിഡിആർഎഫ് വളണ്ടിയർമാരും. ട്രോമാ കെയർ പ്രവർത്തകർ.ആണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.



Post a Comment

Previous Post Next Post