ബൈക്കിൽ ടോറസ് ലോറിയിടിച്ചു…സിപിഎം ലോക്കൽ സെക്രട്ടറി മരിച്ചു

 


പാലക്കാട്: സിപിഎം ലോക്കൽ സെക്രട്ടറി ടോറസ് ലോറിയിടിച്ച് മരിച്ചു. പാലക്കാട് പുതുശ്ശേരിയിലാണ് സംഭവം. സി പി എം വാളയാർ ലോക്കൽ സെക്രട്ടറി എൽ ഗോപാലനാണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടോറസ് ലോറിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന പുതുശ്ശേരി ലോക്കൽ സെക്രട്ടറി കെ സുരേഷിനെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post