മുംബൈ: ഛത്രപതി സമാജിനഗറിലെ ഗ്ലൗസ് നിര്‍മ്മാണ കമ്ബനിയില്‍ വൻ തീപിടിത്തം. പുലര്‍ച്ചെ 2.15 നുണ്ടായ തീ പിടിത്തതില്‍ 6 തൊഴിലാളികള്‍ മരിച്ചു.
തീപിടിത്തതിന്റെ കാരണം ഇതുവരെയും വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
തീപിടിത്തം ഉണ്ടായ സമയത്ത് തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നു. രക്ഷപ്പെട്ട ജീവനക്കാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 6 പേരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
