നിയന്ത്രണം നഷ്ട‌പ്പെട്ട കാർ മരത്തിൽ ഇടിച്ച് അപകടം രണ്ടുപേർക്ക് പരിക്ക് എറണാകുളം മൂവാറ്റുപുഴ: നിയന്ത്രണം നഷ്‌ടപ്പെട്ട കാർ മരത്തിൽ ഇടിച്ച് അപകടം. ഇന്നലെ വൈകിട്ട് നാലോടെ ആനിക്കാട് എൽ.പി സ്കൂളി സമീപമുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. ആനിക്കാട് തുലാമറ്റത്തിൽ ചാക്കോച്ചൻ (63), ഭാര്യ മോളി (60) എന്നിവർ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്‌ടപ്പെട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. വാഴക്കുളം ഭാഗത്തുനിന്ന് മൂവാറ്റുപുഴയക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം വ്യക്തമല്ല.കാലിനും തലക്കും പരിക്കേറ്റ ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post