ബേവിഞ്ച വളവില്‍ ബൈക് ലോറിക്കടിയില്‍പ്പെട്ട് പിറകിലിരുന്ന വിദ്യാര്‍ഥി മരിച്ചു; ഇരുചക്രവാഹനം ഓടിച്ച യുവാവിന് ഗുരുതരം

 



കാസർകോട്  ചെര്‍ക്കള: ബേവിഞ്ച വളവില്‍ ബൈക് ലോറിക്കടിയില്‍പ്പെട്ട് പിറകിലിരുന്ന വിദ്യാര്‍ഥി മരിച്ചു. ബൈക് ഓടിച്ച യുവാവിന് ഗുരുതരമായി പരുക്കേറ്റു.

എരിയപ്പാടിയിലെ അബ്ദുല്ലയുടെ മകൻ ശിഹാബ് ആണ് (18) മരിച്ചത്. എരിയപ്പാടിയിലെ ആദില്‍ എന്ന യുവാവിനാണ് പരുക്കേറ്റത്. കെ എല്‍ 60 ബി 9503 നമ്ബര്‍ ബൈക് ടോറസ് ലോറിക്കടിയില്‍പ്പെട്ടാണ് അപകടമുണ്ടായത്.


ബൈക് നിയന്ത്രണം നഷ്ടപ്പെട്ട് ലോറിക്കടിയിലേക്ക് നിരങ്ങി പോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലോറിക്കടിയില്‍ അകപ്പെട്ട യുവാക്കളെ വലിച്ച്‌ പുറത്തെടുത്ത് ഉടന്‍ തന്നെ മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശിഹാബ് വഴി മധ്യേ മരണപ്പെടുകയായിരുന്നു.

അപകടം വരുത്തിയ ടോറസ് ലോറി കസ്റ്റഡിയിലെടുത്തതായി വിദ്യാനഗര്‍ പൊലീസ് അറീച്ചു 

Post a Comment

Previous Post Next Post