കണ്ണൂർ തളിപ്പറമ്ബ്: സംസ്ഥാനപാതയില്‍ താലൂക്ക് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരനായ യുവാവിന്‍റെ കാല്‍പ്പാദം അറ്റു.
കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശിയും പയ്യന്നൂര്‍ പെരുമ്ബ മുതിയലത്ത് താമസക്കാരനുമായ കെ.കെ. ജാഫറി(42)നാണ് ഗുരുതരമായി പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി തളിപ്പറമ്ബ്-ഇരിട്ടി സംസ്ഥാനപാതയില്‍ കരിമ്ബം ടി.എന്‍.എച്ച്. ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം നടന്നത്. അപകടത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.
സാമൂഹ്യപ്രവര്‍ത്തകരായ നജ്മുദീൻ പിലാത്തറ, ഫായിസ് കുപ്പം എന്നിവരുടെ നേതൃത്വത്തില്‍ അറ്റുപോയ കാല്‍പാദം ഐസില്‍ പൊതിഞ്ഞെടുത്ത് ജാഫറിനെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും പ്ലാസ്റ്റിക്ക് സര്‍ജറിക്ക് ഡോക്ടര്‍ ഇല്ലാത്തതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെക്ക് മാറ്റുകയായിരുന്നു.
