കോഴികളുമായി വരികയായിരുന്ന ലോറി അപകടത്തില്‍പ്പെട്ടു;പരിക്കേറ്റ ഡ്രൈവറെ തിരിഞ്ഞു നോക്കാതെ ഏഴുലക്ഷം രൂപ വിലവരുന്ന കോഴികള്‍ അടിച്ചുമാറ്റി നാട്ടുകാര്‍


ആഗ്ര: കോഴികളുമായി വരികയായിരുന്ന ലോറി അപകടത്തില്‍പ്പെട്ടതിനു പിന്നാലെ ലോറിയിലുണ്ടായിരുന്ന കോഴികള്‍ അടിച്ചുമാറ്റി നാട്ടുകാര്‍.

ആഗ്രയിലാണ് സംഭവം. ഏഴുലക്ഷത്തോളം രൂപ വിലവരുന്ന കോഴികള്‍ മോഷണം പോയെന്നാണ് വിവരം. അപകടത്തില്‍ പെട്ട് കിടക്കുന്ന ലോറിയില്‍ നിന്ന് അതുവഴി വന്നവര്‍ കോഴികളെ കൈയില്‍ തൂക്കിയെടുത്ത് സ്ഥലംവിടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.


മൂടല്‍മഞ്ഞ് കാരണം ഡ്രൈവര്‍ക്ക് റോഡ് കാണാതായാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഡ്രൈവര്‍ക്ക് പരിക്കുകളെന്തെങ്കിലും പറ്റിയോ എന്ന കാര്യത്തിലും വ്യക്തതയില്ല. വീഡിയോയുടെ ആധികാരികതയെ കുറിച്ചും സംശയമുണ്ട്.



Post a Comment

Previous Post Next Post