കഴുത്തിൽ ഷാൾ മുറുക്കി ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍


കോട്ടയം  ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മാടപ്പള്ളി അറയ്ക്കൽ വീട്ടിൽ സനീഷാണ് ഭാര്യ സിജിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയത്. ഇയാളെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 7:30-നാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്

സനീഷിന്റെ വീടിനു സമീപത്തെ ഇടവഴിയിൽ നിന്ന് ബഹളം കേട്ട് അയൽക്കാർ എത്തിയപ്പോഴാണ് സിജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 'കൊന്നു ഇനി പോലീസിനെ വിളിച്ചോ' എന്ന് നാട്ടുകാരോട് പറഞ്ഞശേഷം പ്രതി സ്ഥലത്തു നിന്ന് രക്ഷപെടുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ പോലീസ് ഇയാളെ പിടികൂടി.


സനീഷിന്റെ രണ്ടാം ഭാര്യയാണ് സിജി. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു. മുൻപ് സിജിയെ ആസിഡൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ ആയിരുന്ന സനീഷ് ജാമ്യത്തിൽ പുറത്തിറങ്ങിയാണ് കൊലപാതകം നടത്തിയത്.

Post a Comment

Previous Post Next Post