കോട്ടയം കടുത്തുരുത്തി : ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു യാത്രക്കാരി മരിച്ചു. 25 ന് രാത്രി 8.30 ഓടെ മള്ളിയൂര്‍ ക്ഷേത്രത്തിന് സമീപമാണ് അപകടം. ഓമല്ലൂര്‍ കളരിക്കല്‍ ലൗലി ബിജു (49) ആണ് മരിച്ചത്. ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് അപകടം. തലയിലേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് ലൗലി സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ലൗലിയുടെ ഭര്‍ത്താവ് ബിജു (54), ഇവരുടെ ബന്ധു ഓട്ടോറിക്ഷ ഡ്രൈവര്‍ മഠത്തിപ്പറമ്പ് സ്വദേശി ജോണ്‍ (37), ജോണിന്റെ ഭാര്യ ജൂണ (30) എന്നിവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ലൗലിയുടെ സംസ്‌ക്കാരം നാളെ (ബുധന്‍) 3.30ന് സ്ലീവാപുരം മാര്‍ സ്ലീവാ പള്ളിയില്‍ നടക്കും. ഭാഗ്യ, ഭവ്യ എന്നിവര്‍ മക്കളാണ്.
