പൊട്ടിവീണവൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് പത്ത് വയസ്സുകാരന് ദാരുണാന്ത്യം. ഒരാളുടെ നിലഗുരുതരം മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിൽ പൊട്ടിവീണവൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് അന്യസംസ്ഥാന തൊഴിലാളിയുടെ മകന് ദാരുണാന്ത്യം, ഒരാളുടെ നിലഗുരുതരം. അന്യസംസ്ഥാന തൊഴിലാളി സാൻ നിയാന്റെ മകൻ റാബുൽ ഹുസൈൻ(10) ആണ് ഇന്ന് രാവിലെ 11ഓടെ ഷോക്കേറ്റ് മരിച്ചത്. പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. റാബുൽ ഹുസൈനും, സഹോദരനുമാണ് ഷോക്കേറ്റത്. റാബുൽ ഹുസൈൻ്റെ സഹോദരന്റെ കരിച്ചിൽ കെട്ട് സമീപവാസികളാണ് ഇരുവരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. കാലിന് ഗുരുതരമായി പൊള്ളലേറ്റ റാബുൽ ഹുസൈന്റെ സഹോദരനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂവാറ്റുപുഴ പോലീസ് സംഭവസ്ഥലത്തെത്തിച്ച് മേൽനപപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post