ഇടുക്കി കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്‌പില്‍വേ ഷട്ടറിലെ താത്‌ക്കാലിക ജീവനക്കാരനെ സുഹൃത്തിന്റെ വീട്ടിനു സമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
മുരിക്കടി കിഴക്കേമലയില്‍ രാജീവാ (26)ണു മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 1.30 നായിരുന്നു സംഭവം. ടൗണിനു സമീപം കുരിശുമലയ്‌ക്കടുത്ത് താമസിക്കുന്ന സുഹൃത്ത് രഘുവരനൊപ്പമായിരുന്നു ദിവസങ്ങളായി രാജീവ് താമസിച്ചിരുന്നെതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രഘുവരനും മറ്റുള്ളവരും വീട്ടിലില്ലാത്ത സമയത്താണ് അയാള്‍ തൂങ്ങിമരിച്ചത്. കുമളി ഇന്‍സ്‌പെക്‌ടര്‍ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി നീക്കി.
.jpg)